പൊന്നു മോളെ നീ ഞങ്ങളെ വല്ലാതെ ചുറ്റിച്ചു കളഞ്ഞല്ലോ, അമ്പലത്തറ എസ് ഐ മധുസൂദനൻ ഫോണിലൂടെയുള്ള പരിഭവത്തിൽ അഞ്ജലിയുടെ മറുപടി കുസൃതിച്ചിരി…
തെലുങ്കാന പോലീസിൻറെയും മലയാള സമാജത്തിൻറെയും സ്നേഹലാളനയിൽ അഞ്ജലി.
കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളകടയിലെ ആലിങ്കൽ ഹൗസിൽ ശ്രീധരനെ മകൾ അഞ്ജലിയെ കഴിഞ്ഞ ദിവസമാണ് വൈകുന്നേരത്തോടെയാണ് അമ്പലത്തറ പോലീസ് തെലുങ്കാനയിൽ വെച്ച് കണ്ടെത്തിയത്. അഞ്ജലിയെ തേടി തെലുങ്കാന പോലീസും മലയാളം സമാജ പ്രവർത്തകരും എത്തിയപ്പോൾ അഞ്ജലി ആദ്യമൊന്ന് പരിഭ്രമിച്ചങ്കിലും മലയാളം സമാജം പ്രവർത്തകരുടെയും തെലുങ്കാന പോലീസിനെയും സ്നേഹ ലാളനയിൽ മനമുരുകി. വീട്ടുകാരുമായും അമ്പലത്തറ പോലീസ് ഐടി രാജീവനുമയും അഞ്ജലി സംസാരിച്ചു. ഫോൺ എടുത്ത് ഐ പി രാജീവ് പൊന്നുമോളെ നീ ഞങ്ങൾ വല്ലാത്ത ചുറ്റിച്ചു കളഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ കുസൃതിനിറഞ്ഞ പുഞ്ചിരിയാണ് ഉണ്ടായത്. പൊലീസിനൊപ്പം മലയാള സമാജം പ്രവർത്തകർ ഉള്ളത് അഞ്ജലിക്ക് വലിയ സന്തോഷമാണ് പകർന്നു നൽകുന്നത്. വാർത്തകളിലും മറ്റും പ്രചരിച്ച കഥകൾ വിപുലമായ രീതിയിൽ ഉള്ള കാര്യങ്ങളാണ് അഞ്ജലിക്ക് പറയാനുള്ളത്. കുട്ടിക്ക് ഒരു പ്രശ്നമില്ലെന്നും സന്തോഷവതിയാണെന്നുള്ളത് ഒഴിച്ചു മറ്റൊരു വിഷയങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ മലയാളം സമാജം പ്രവർത്തകർ തയ്യാറായില്ല . അമ്പലത്തറ പോലീസ് തെലുങ്കാന എത്തുന്നത് കൂടി കാര്യങ്ങൾക്കെല്ലാം വ്യക്തത വരും. അമ്പലത്തറ പോലീസ് ഐ പി രാജീവന്റെ മനുഷ്യത്വപരമായതും വൈകാരികവുമായ സമീപനം കേസന്വേഷണത്തിന് വലിയ മുതൽ കൂട്ടായിരുന്നു. അഞ്ജലിയെ അമ്പലത്തറ പോലീസ് കണ്ടെത്തുമെന്ന് നേരത്തെ ഇദേഹം ഉറപ്പു നൽകിയിരുന്നതാണ്.