“കോടതി പറഞ്ഞാൽ പൗരത്വം നിയമം നടപ്പിലാക്കും, സംസ്ഥാനത്തിന് മറ്റ് പോംവഴികളില്ല”
മനോരമയുടെ ഔട്ട്ലൈൻ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചരണം.
കണ്ണൂർ : കോടതി പറഞ്ഞാൽ പൗരത്വം നിയമം നടപ്പിലാക്കും, സംസ്ഥാനത്തിന് മറ്റ് പോംവഴികളില്ല. മനോരമയുടെയുടെ ഔട്ട്ലൈൻ ഉപയോഗിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപക വ്യാജ പ്രചരണം. നേരത്തെ കേരളത്തിൽ പൗരത്വം നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് ന്യൂനപക്ഷങ്ങൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. ഇത് സിപിഎമ്മിന് ന്യൂനപക്ഷവുമായി പ്രത്യേകിച്ച് മുസ്ലിം വിഭാഗവുമായി വലിയ രിതിയിൽ അടുപ്പം ഉണ്ടാക്കിയിരുന്നു. ഇടതുപക്ഷത്തിന് ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ അത്യന്തം ഗുണകരവുമായി മാറി. പൗരത്വ നിയമം നടപ്പിലാക്കിയാൽ മുസ്ലിം ലീഗ് പ്രവർത്തകർ അതിൻറെ ഫോറം പൂരിപ്പിച്ച് നൽകുമെന്ന രീതിയിൽ നേരത്തെലീഗ് നേതാവ് കെ എൻ എ കാദർ പറഞ്ഞത് വലിയ വിവാദമായിരുന്നു. മുസ്ലിം ലീഗ് ബിജെപി പ്രവർത്തകരുടെ ഗ്രൂപ്പുകളിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം മെസേജുകളുടെ താഴെ തന്നെ ഇത് പ്രചരിപ്പിക്കരു തെന്നും വ്യാജമാണെന്നും കേസെടുക്കാൻ സാധ്യതയുണ്ടെന്നും പലരും മുന്നറിയിപ്പ് നൽകുന്നുണ്ടങ്കിലും പിൻവലിക്കാൻ പ്രചരിപ്പിക്കുന്നവർ തയ്യാറായിരുന്നില്ല.