അമിത ഫീസിനെ എതിർത്ത വിദ്യാർഥികളെ പുറത്താക്കിയ ചിൻമയാ സ്കൂൾ ഉടമകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് പ്രതിച്ഛായ തിരിച്ചുപിടിക്കാൻ .തങ്ങളുടെ ഒരു കോടിയോളം രൂപ വരുന്ന ഡൊണേഷൻ പിടിച്ച് വെച്ച ചിൻമയയുടെ കണ്ണിൽ പൊടിയിടുന്ന പരിപാടി അപഹാസ്യം,
കാസർകോട്: കഴിഞ്ഞ അധ്യയന വര്ഷം അമിതമായ ഓൺലൈൻ ഫീസ് നൽകാത്തതിന്റെ പേരിൽ മുന്നൂറോളം വിദ്യാർകളെ പുറത്താക്കിയും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയും അവരുടെ ഒരു കോടിയോളം രൂപ വരുന്ന ഡൊണേഷൻ പിടിച്ച് വെക്കുകയും ചെയ്ത ചിൻമയ മനേജ്മെന്റ് മറു വശത്ത് പ്രതിച്ചായ നന്നാക്കാൻ കുറച്ച് പണം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പത്രങ്ങളിൽ പെയ്ഡ് ന്യൂസ് നൽകിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാൻ വേണ്ടിയാണെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ . ഇത് തീർത്തും അപഹാസ്യം ആണെന്ന് രക്ഷിതാക്കൾ പത്രക്കുറിപ്പിൽ പറയുന്നു . സ്വന്തം വിദ്യാർഥികളോട് കരുണ കാണിക്കാതെ പൊതു ജനങ്ങളുടെ കയ്യടി നേടാൻ നടത്തുന്ന ഈ നാടകങ്ങൾ അവസാനി പ്പിക്കണമെന്നുo പുറത്താക്കിയ മുഴുവൻ വിദ്യാർഥികളെയും ന്യായമായ അവരുടെ അവശ്യങ്ങൾ അംഗീകരിച്ചു തിരിച്ചെടുക്കണമെന്നും കുറഞ്ഞ പക്ഷം അവരുടെ ഡൊണേഷൻ തിരിച്ചുനൽകി മാന്യത കാണിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപെട്ടു. നാളിതുവരെ കുട്ടികളിൽ നിന്ന് ചാരിറ്റി എന്ന പേരിൽ പിരിച്ചെടുത്ത കോടിക്കണക്കിന്ന് രൂപയുടെ കണക്ക് പുറത്ത് വിടണമെന്നും രക്ഷിതാക്കൾ ആവശശ്യപ്പെട്ടു. നാളിതുവരെ ചാരിറ്റയുമായി ബന്ധപെട്ട ഒരു വിവരങ്ങളും വിദ്യാർത്ഥികളെ ചിൻമയ മനേജ്മെന്റ്
അറിയിച്ചിട്ടില്ലന്നും . തങ്ങളുടെ കയ്യിൽ നിന്നും പിഴിഞ്ഞടുത്ത പണം എന്ത് ചെയ്തു എന്നറിയാനുള്ള അവകാശം വിദ്യാർത്ഥികൾക്കും രക്ഷികൾക്കും ഉണ്ട് .