കോവിഡ് രോഗികള്‍ കിടക്കുന്നത് നഗ്നരായി ടോയ്ലറ്റിന് പുറത്ത്; ഒഡീഷ ആശുപത്രിയിലെ ദൃശ്യങ്ങള്‍ പുറത്ത്
ഒഡീഷ:ഒഡീഷയിലെ കോവിഡ് ആശുപത്രിയിലെ ദാരുണ ദൃശ്യങ്ങള്‍ പുറത്ത്?. ഗോത്ര മേഖലയായ മയൂര്ഗഞ്ച് ജില്ലയിലെ ആശുപത്രിയിലാണ്? സംഭവം. കോവിഡ്? ബാധിതരായവര്‍ ടോയ്ലറ്റിന് സമീപവും വാഷ് ബേസിന് സമീപവും നിലത്ത്? കിടക്കുന്നത് വിഡിയോയില്‍ കാണാം. മറ്റൊരു രോഗി നഗ്നനായി തറയില്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രിയില്‍ കോവിഡ് ബാധിച്ച്? മരിച്ച രോഗിയുടെ പരിചാരകനായിരുന്ന ബിഭുദത്ത ദാഷാണ്വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മേയ് 22ന് അദ്ദേഹത്തിന്റെ ബന്ധുവിനെ ബാരിപാഡയിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേയ് 23ന് അദ്ദേഹത്തിന്റെ ബന്ധു മരിച്ചു.
‘അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ബന്ങ്കിസോള് ആശുപത്രിയിലേക്ക് മാറ്റി. മേയ് 23ന് ഉച്ചയോടെ അദ്ദേഹത്തിന്റെ മരണവിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിഡിയോയില്‍ തന്റെ ബന്ധു കട്ടിലില്‍ ഇരിക്കുന്നത് കാണാം. അതില്‍ കിടക്കയോ തലയണയോ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ടവ്വല്‍ മാത്രമാണ്? ധരിച്ചിരുന്നത്. ചിലര്‍ ടോയ്ലറ്റിന് മുമ്പില്‍ നിലത്ത് കിടക്കുന്നത് കാണാം. അവിടെയിവിടെയായി ഓക്സിജന്‍ സിലിണ്ടറുകള്‍ ഇരിക്കുന്നതും കാണാം. പക്ഷേ അവിടെയാരും അവ കൈകാര്യം ചെയ്യാനില്ലായിരുന്നു. രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാരോ നഴ്സുമാരോ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ കോവിഡ്? രോഗികളുടെ ചികിത്സക്കായി വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ ഇത്രയും തുക ആര്‍ക്കുവേണ്ടിയാണോ എവിടേക്കാണോ പോകുന്നത്’ – അദ്ദേഹം പറയുന്നു. വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ ബി.ജെ.പി എം.എല്‍.എ പ്രകാശ് സോറന് ആശുപത്രി അധികൃതര്‍ക്കെതിരെ രംഗത്തെത്തി. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സി.സി.ടി.വി സ്ഥാപിക്കുമെന്ന് മയൂര്‍ബഞ്ച് ജില്ല കലക്ടര്‍ അറിയിച്ചു.