നിയമസഭ പാസാക്കിയ ലക്ഷദ്വീപ് പ്രമേയത്തിന് ടോയിലറ്റ് പേപ്പറിന്റെ വില പോലുമില്ല; ബിജെപി സംസ്ഥാന സെക്രട്ടറി
ലക്ഷദീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷും രംഗത്ത്.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ടോയിലറ്റ് പേപ്പറിന്റെ വില പോലുമില്ലെന്നാണ് സുരേഷ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലായിരുന്നു സുരേഷിന്റെ പരാമര്‍ശം. പ്രമേയത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണെന്നും കേരളത്തിന് ഇതിന് അധികാരമില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും കേരളവുവുമായി ബന്ധമില്ലാത്ത ഒരു വിഷയത്തില്‍ എന്തിനാണ് പ്രമേയം എന്നും കെ സുരേന്ദ്രന് കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
അനാവശ്യ പ്രചാരണങ്ങള്‍ക്ക് നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് വിലകുറഞ്ഞ പരിഹാസ്യമായ നടപടിയാണ്. തുടര്‍ച്ചയായി കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കാൻ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.