ഒടുവില്‍ ആ നടുക്കുന്നവിവരവും പുറത്ത്, കോവിഡ് വ്യാപനത്തില്‍ കേരളത്തില്‍ അനാഥരായത് 49 കുട്ടികള്‍; എട്ട് കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപെട്ട 49 കുട്ടികള്‍ കേരളത്തിലുണ്ടെന്ന് ദേശിയ ബാലാവകാശ കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു. എട്ട് കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. മാതാപിതാക്കളില്‍ ഒരാള്‍ മരിച്ച 895 കുട്ടികളാണ് കേരളത്തിലുള്ളത്.
മെയ് 29 വരെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുള്ള വിവരങ്ങളാണ് ദേശിയ ബാലാവകാശ കമ്മീഷന് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്. രാജ്യത്ത് ആകമാനം കോവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ എണ്ണം 1700 ആണ്. 140 കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ടത്. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപെട്ട 7400 കുട്ടികളാണ് രാജ്യത്തുള്ളത്.
അതേസമയം, മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപെട്ട 1314 കുട്ടികളെ സംബന്ധിച്ച വിവരം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുള്ളതായി സംസ്ഥാന സര്‍ക്കാര്‍ കേസിലെ അമിക്കസ് ക്യൂറിയായ ഗൗരവ് അഗര്‍വാളിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ നാല് കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരില്‍ എത്ര പേര്‍ക്ക് സഹായം ആവശ്യമാണെന്ന് കണ്ടെത്താനുള്ള പ്രക്രിയ പുരോഗമിക്കുന്നതായും അമിക്കസ് ക്യൂറിക്ക് രേഖാമൂലം കൈമാറിയ കുറിപ്പില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
മഹാമാരിയെ തുടര്‍ന്ന് അനാഥരാകുന്ന കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷം രൂപ സ്ഥിരം നിക്ഷേപം നടത്തുന്നത് ഉള്‍പ്പടെ സംസ്ഥാനം ആവിഷ്കരിച്ചിരിക്കുന്നു. പദ്ധതികളുടെ വിശദശാംശങ്ങളും കേരളം കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.