ഇവിടെ പഠനം പാല്‍പ്പായസമല്ല, പുസ്തക വില്‍പ്പനയിലും സ്വകാര്യ സ്കൂളുകളില്‍ തീവെട്ടിക്കൊള്ള
തൃക്കരിപ്പൂര്‍:കേരള സിലബസ് എന്ന പേരില്‍ ഇംഗ്ളിഷ് മീഡിയം നടത്തുന്ന ചില അണ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ പുസ്തക വിതരണത്തിലുടെ വന്‍ തുക തട്ടുന്നതായി പരാതി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം സിബിഎസ്സി പുസ്തകങ്ങള്‍ നല്‍കിയാണ് രക്ഷിതാക്കളില്‍ നിന്ന് വന്‍ തുക വാങ്ങുന്നത്. സ്വകാര്യ പുസ്തകകമ്പനികളുമായി ധാരണയുണ്ടാക്കിയാണ് ലക്ഷങ്ങള്‍ കൊയ്യുന്നത്. ഒന്ന് മുതല്‍ പത്താം തരം വരെയുള്ള ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകള്‍ക്ക് 60 മുതല്‍ 100 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പകരം 4000 രൂപ വരെയാണ് ഓരോ കുട്ടിയില്‍ നിന്നും സ്വകാര്യ മാനേജ്മെന്റുകള്‍ ഈടാക്കുന്നത്. കേരള സിലബസ് എന്ന പ്രചാരണത്തിലാണ് പല രക്ഷിതാക്കളും സ്വകാര്യ സ്കൂളില്‍ മക്കളെ ചേര്‍ത്ത് ചേര്‍ക്കാന്‍ എത്തുന്നത്. സ്കൂളിലെത്തിയാല്‍ സിബിഎസ് സി പഠനത്തിന് കുട്ടികളെ നിര്‍ബന്ധിതരാക്കുന്നു.
കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം മുതല്സ്വകാര്യ വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നിരുന്നു.സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായതോടെ രക്ഷിതാക്കള്‍ കുട്ടികളെ അവിടേക്ക് അയച്ചു തുടങ്ങിയതും സ്വകാര്യ വിദ്യാഭ്യാസ ലോബിക്ക് തിരിച്ചടിയായി. ആ നഷ്ടം മറികടക്കാനാണ് പുതിയ തന്ത്രം. പുസ്തകത്തിന് വന്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
അംഗീകാരം ഉള്ളവയും അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.ഓണ്‍ലൈന്‍ ട്യൂഷന് ഫീസിനത്തില്‍ ഇത്തരം സ്കൂളുകളില്‍ ചിലത് കുട്ടികളില്‍ നിന്ന വന്‍തുക ഈടാക്കിയത് കഴിഞ്ഞ അധ്യയന വര്‍ഷം വിവാദമായിരുന്നു.