പുല്ലൂർ പൊളളക്കടയിൽ നിന്നും കാണാതായ അഞ്ജലിയെ തെലങ്കാനയിലെ ഹുദയിൽ കണ്ടെത്തി.
നാളെ നാട്ടിലെത്തിക്കും.സ്പെഷ്യൽ റിപ്പോർട്ട് സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തെലുങ്കാനയിൽ ഉള്ളതായി അന്വേഷണ സംഘം ത്തിന് വിവരം ലഭിച്ചു തെലങ്കാന നെക്കനാം പൂരിലെ ഹൂദയിലെ ഒരു ലോഡ്ജിൽ താമസിക്കുന്നതായാണ് വിവരം.’ അന്വേഷണവുമായി ഹൈദരാബാദിലുള്ള എസ് ഐ ഉൾപ്പെടെയുള്ളവർ തെലങ്കാനയിലേക്ക് പോയി. ഹൈദരാബാദ് തെലങ്കാന അതിർത്തി പ്രദേശമാണ് നെക്കനാം പൂർ’
.ഇവിടെ ഒരു ലോഡ്ജിൽ അഞ്ജലി തനിച്ച് താമസിച്ചു വരുന്നതിനിടയിൽ ഹുദയിലെ മലയാളി സമാജം പ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു.
അമ്പലത്തറ പൊലീസിന്റെ ലുകൗട് നോടീസ് ശ്രദ്ധയിൽ പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുമായി സംസാരിക്കുകയായിരുന്നു. ഇതോടെയാണ് പുല്ലൂർ പൊള്ളക്കടയിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ അഞ്ജലിയാണെന്ന് വ്യക്തമായത്.
മലയാളി സമാജം പ്രവർത്തകർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നിർദ്ദേശപ്രകാരം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈദരബാദിലുള്ള പോലീസ് ടീം തെലുങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ ആധാർ കാർഡ് പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ കിട്ടിയത്.
പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് വീട്ടിൽ നിന്നു കാണാതായത്. അമ്പലത്തറ പൊലീസിന്റെ അന്വേഷണത്തിൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു.
രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയർന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവർത്തകർക്ക് ലുകൗട് നോടീസ് അയച്ചുകൊടുത്തിരുന്നു. അഞ്ജലിയെ കണ്ടെത്താൻ അന്വേഷണ സംഘം ഹൈദരാബാദ് പൊലീസിന്റെ സഹായവും തേടിയിരുന്നു. യുവതി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ലുക് ഔട് നോടീസ് പതിക്കാൻ
അന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിയിലാണ് യുവതിയെ കണ്ടെത്തിയത്. അമ്പലത്തറ ഐപി, രാജീവൻ
വലിയവളപ്പിലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐമാരായ മധുസൂദനൻ മടിക്കൈ ,ജയരാജൻ, എസ് സിപി ഒ മാരായ നിഷാദ്, ശിവൻ, സുബാഷ് ‘
സി പി ഒ മാരായ കിഷോർ രഞ്ജിത്ത്, രമേശൻ, വനിത എസ് സി പി ഒ രതി, ഡ്രൈവർ എസ് സി പി ബാബു പാലായി
സിപി ഒ രഞ്ജിത്ത് എന്നിവരുണ്ടായിരുന്നു.