ദേശാഭിമാനിയില്‍ നിന്ന് വിരമിച്ച പി പി കരുണാകരന്
കാഞ്ഞങ്ങാട് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്കി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശാഭിമാനിയില്‍ നിന്ന് വിരമിച്ച ദേശാഭിമാനി പ്രൂഫ് റീഡറും കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോര്‍ട്ടറുമായിരുന്ന പി പി കരുണാകരന് കാഞ്ഞങ്ങാട് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്കി. ഓണ്‍ലൈനില്‍ നടന്ന ചടങ്ങ് പ്രൊഫ. കെ പി ജയരാജന് ഉദ്ഘാടനം ചെയ്തു. ഡോ എ എം ശ്രീധരന് അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി മുഹമ്മദ് അസ്ലം സ്നേഹോപഹാരം സമ്മാനിച്ചു. സിപിഐഎം എരിയാസെക്രട്ടറി കെ രാജ്മോഹന്‍, ദേശാഭിമാനി ബ്യൂറാ ചീഫ് ജയകൃഷ്ണന് നരിക്കുട്ടി, റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡയപേഴ്സണ് യൂണിയന് ജില്ലാ പ്രസഡന്റ് ടി കെ നാരായണന്, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ വി ജയകൃഷ്ണന്, സി പി ശുഭ, ഡോ സന്തോഷ് പനയാല്‍, ഡോ എം എസ് നസീറ, ബി മുകുന്ദപ്രഭു എന്നിവര്‍ സംസാരിച്ചു. പി പി കരുണാകരന് മുറപടി പ്രസംഗം നടത്തി. കെ വി സജീവന് സ്വാഗതവും പി മഞ്ജുള നന്ദിയും പറഞ്ഞു.