ഇഎംസിസി ബോംബാക്രമണ കേസ്; ചലച്ചിത്ര താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു
കൊല്ലം: ഇഎംസിസി ബോംബാക്രമണ കേസിൽ ചലച്ചിത്ര സീരിയൽ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നിയമസഭ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) സ്ഥാനാർത്ഥിയായിരുന്നു പ്രിയങ്ക. അരൂർ നിയമസഭ മണ്ഡലത്തിൽ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസും ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു.