സജീവ മുസ്ലിംലീഗ് പ്രവർത്തകൻ മാണിക്കോത്തെ ആറ്റക്കോയ തങ്ങൾ ഹൃദയാഘാതം മൂലം അന്തരിച്ചു
കാഞ്ഞങ്ങാട്: സജീവ മുസ്ലിംലീഗ് പ്രവർത്തകനും മാണിക്കോത്തെ പ്രമുഖ കുടുംബാംഗമായ പരേതരായ
കോയമ്മ തങ്ങളുടെയും ആലീമയുടെയും മകൻ ആറ്റക്കോയ തങ്ങൾ (58) ഹൃദയാഘാതം മൂലം മരണപ്പെട്ടു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
മരണപ്പെടുകയായിരുന്നു. .ഇന്ന് പുലർച്ചെ തൃക്കരിപ്പൂരിലുളള മകൻ മുഹ്സിന്റെ വീട്ടിൽ വെച്ചായിരുന്നു ഹൃദയാഘാതം ജീവിൻ രക്ഷിക്കാൻ സാധിച്ചില്ല.
ഭാര്യ: റഹ്മത്ത് ബീവി.
മക്കൾ:സയ്യിദ് മുഹ്സിൻ, സയ്യിദത്ത്
മുഹ്സിന,സയ്യിദത് മുർഷിദ,സയ്യിദത് മുബഷിറ
.മരുമക്കൾ:
ശുഹൈൽ, ഹാഷിം,ഫസൽ, സഹല.
സഹോദരങ്ങൾ:
എം എസ് കെ. തങ്ങൾ, ഷാഹുൽ ഹമീദ് തങ്ങൾ, മുത്തു ബീവി, ഖദീജ ബീവി, നബീസ ബീവി.