തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന മലയാള സിനിമയെ അനുസ്മരിപ്പിക്കുന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. വയറ്റിൽ നിന്നും കണ്ടെടുത്തത് 35 ഗ്രാം സ്വർണ്ണം.
മോഷണ മുതല്‍ വിഴുങ്ങിയ കള്ളനെ മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറന്നുകാണാന്‍ വഴിയില്ല. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന മലയാള സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കാസർഗോഡിനെ അതിർത്തിപ്രദേശമായ കർണാടകയിലെ സുള്ള്യയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് .
ഇവിടെ ജ്വല്ലറി മോഷണ കേസിലെ പ്രതിയായ തൃശൂർ മുകുന്താപുരം താലൂക്കിലെ ആമ്പല്ലൂർ സ്വദേശി ഷിബു (48) വിനെ സുള്ള്യ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. സാലറി ഒന്നും മോഷ്ടിച്ച് സ്വർണ്ണ മാത്രം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ഷിബുവിനെ കടുത്ത വയറുവേദന ഉണ്ടായതോടെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. തുടർന്നു നടന്ന എക്സ്റേയിൽ വയറ്റിൽനിന്നു കിട്ടിയത് 35 ഗ്രാം സ്വർണ്ണമാണ്.
തൃശൂർ മുകുന്താപുരം താലൂക്കിലെ ആമ്പല്ലൂർ സ്വദേശി ഷിബു (48) വിന്റെ വയറ്റിൽനിന്നാണ് സ്വർണം കണ്ടെടുത്തത്.
സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിൽ നടന്ന മോഷണ കേസുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി .
ഇയാൾക്കൊപ്പം കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് പാതമ്പാറ സ്വദേശി തങ്കച്ചൻ (50) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.