ആത്മസമര്പ്പണത്തിന്റെ മികവുമായി ഡോ. ശിവ നായിക് വിരമിക്കുന്നു
കാസർകോട്: മൂന്ന് പതിറ്റാണ്ടിലേറെ കാസർഗോഡ് ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിൽ തിളക്കമാർന്ന സേവനം കാഴ്ച വെച്ച ഡോ. ശിവ നായിക് സംസ്ഥാനത്തെ റിൻഡർപെസ്റ്റ് ചെക്ക് പോസ്റ്റ്കളെ നിയന്ത്രിക്കുന്ന ജോയിന്റ് ഡയറക്ടർ ആയി പാലക്കാട് നിന്ന് വിരമിക്കുന്നു.1990 ൽ ചീമേനിയിൽ തുടങ്ങിയ സർവ്വീസ് 2003 ൽ ജില്ലയിലെ മുഴുവൻ ICDP ഉപകേന്ദ്രങ്ങളെയും നിയന്ത്രിക്കുന്ന അസി. പ്രൊജക്റ്റ് ഓഫീസറായി പശുക്കളിലെ കൃത്രിമ ബീജധാനം ഉർജസ്വലമാക്ക മഞ്ചേശ്വരത്തെ സേവനം വിളക്കണയാത്ത മൃഗസ്പത്രി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.ബജറ്റിൽ പണമനുവദിച്ചിട്ടും ജില്ലാ ആസ്പത്രിക്ക് പുതിയ കെട്ടിടം പണിയാൻ സാധിക്കാഞ്ഞപ്പോൾ ശിവ നായ്ക്കിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്ന് മുനിസിപ്പാലിറ്റി പുതിയ സ്ഥലമനുവദിച്ചു, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്ററായി.
കർണാടകയിലെ പക്ഷിപ്പനി കാസറഗോഡ് ജില്ലയിൽ കടക്കാതെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു നിർത്തിയത് ഇക്കാലയളവിലാണ്. മറ്റ് സാംക്രമിക രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുകയും കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയിൽ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്തു.
2019 ൽ ചീഫ് വെറ്ററിനറി ഓഫീസറായി ചാർജെടുത്തതോടെ ജില്ലാ മൃഗ ആസ്പത്രി പൂർണ പ്രതാപത്തിലെത്തി. കാസറഗോഡ് ജനറൽ ആസ്പത്രിയിലെ കോവിഡ് വാർഡിൽ പൂച്ച താമസിച്ചതും കോവിഡ് കാലത്ത് മുനിസിപ്പാലിറ്റിയിലെ തെരുവ് നായ്ക്കളിൽ പേവിഷ ബാധ പൊട്ടി പുറപ്പെട്ടതും. വിഷമകരമായ ഈ സാഹചര്യം ഡോ. ശിവ നായിക് സമർത്ഥമായി കൈകാര്യം ചെയ്തു വിജയിച്ചു.
ഫണ്ടില്ലാതെ മുടന്തി നീങ്ങിയിരുന്ന എബിസി പദ്ധതി ജില്ലാ കളക്ടറേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ബോധ്യപ്പെടുത്തി കൂടുതൽ ഫണ്ട് ലഭ്യമാക്കി പുനരാരംഭിക്കുകയും കുറ്റമറ്റതാക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വിപുലീകരിക്കുകയും ചെയ്തു. ഇപ്പോൾ പാലക്കാട് ഉള്ള ഓഫീസിൽ നിന്ന് സംസ്ഥാനത്തെ മൃഗ സംരക്ഷണ വകുപ്പിന്റെ 19ചെക്ക്പോസ്റ്റ്കളെയും ഒപ്പമുള്ള 4 വിജിലൻസ് യൂണിറ്റ്കളെയും 4 ദേശീയതല ലബോറട്ടറികളും ശക്തി പ്പെടുത്തി കേരളത്തിലേക്കുള്ള മൃഗ, പക്ഷി,മുട്ട, അനുബന്ധ ഉത്പന്നങ്ങളുടെ വരവ് വിലയിരുത്തി സാംക്രമിക രോഗ നിയന്ത്രണങ്ങളിലൂടെ പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാനുള്ള നടപടികളിലായിരുന്നു.
പെർളക്കടുത്തുള്ള ഷേണിയാണ് സ്വദേശം.ഭാര്യ മമത മംഗലാപുരത്ത് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ, മെക്കാനിക്കൽ എഞ്ചിനീയർ ഷിഖിത് നായിക്, കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിസ് വിദ്യാർത്ഥി ശിശിർ നായിക് എന്നിവർ മക്കളാണ്. ആരോഗ്യ വകുപ്പിലെ ഡോ. നാരായണ നായിക് സഹോദരനാണ്.