കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ ഇളവുകളോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇളവുകള്‍ ഇങ്ങനെ :
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്സ്റ്റൈല്‍സ്, സ്വര്‍ണ്ണം, പാദരക്ഷ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
കയര്‍, കശുവണ്ടി, മുതലായവ ഉള്‍പ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനത്തില്‍ കവിയാന്‍ പാടില്ല.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും നല്കുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു വരെ തുറന്ന് പ്രവര്‍ത്തിക്കാം. പാക്കേജിങ് ഉള്‍പ്പെടെ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം.
ബാങ്കുകള്‍ നിലവിലുള്ള തിങ്കള്‍, ബുധന്‍, ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടരും. പക്ഷെ, സമയം വൈകുന്നേരം അഞ്ചു വരെയായി ദീര്‍ഘിപ്പിച്ചു.
കള്ള് പാഴ്സലായി നല്കാന് ഷാപ്പുകള്‍ക്ക് അനുമതി നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം പ്രവര്‍ത്തനം. പാഴ്വസ്തുക്കള് സൂക്ഷിച്ച സ്ഥലങ്ങളില്‍ അവ മാറ്റുന്നതിന് വേണ്ടി ആഴ്ചയില്‍ രണ്ട ദിവസം അനുവദിക്കും .