ഭിന്ന ശേഷിക്കാർക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പ് നടത്തണം
കാഞ്ഞങ്ങാട് : ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും നൽകി വരുന്ന സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കും ഉൾപ്പടെ ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ പ്രത്യേകo വ്യാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.മുഹമ്മദ്. അസ്ലം ആവശ്യപ്പെട്ടു.
മറ്റുള്ളവർക്കൊപ്പം ഭിന്നശേഷിക്കാരും കുത്തിവെപ്പിന് എത്തുന്നത് വലിയ പ്രയാസങ്ങൾക്കിടയാക്കുന്നതായി ശനിയാഴ്ച ജില്ലയിലെത്തിയ ജില്ലയുടെ ചുമതലയുള്ള തുറമുഖം – പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിലിന് ഇക്കാര്യം ഉന്നയിച്ച് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി