കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി മാനസികോല്ലാസ പരിപാടി ‘കാഴ്ച്ച’
അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്ത് സീറോ ടി പി ആർ കർമ്മ പദ്ധതിയായ പുഞ്ചിരിയുടെ ഭാഗമായി ലോക്ക് ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. “കാഴ്ച്ച ” എന്ന് പേരിട്ട പരിപാടി കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യം വെച്ച് കൊണ്ടാണ് നടത്തുന്നത്. LP UP HS വിഭാഗങ്ങളിലായി വ്യത്യസ്ത മത്സരങ്ങൾ നടത്തുന്നു. വീടിനകത്ത് നിന്നെടുത്ത പരിപാടിയുടെ വീഡിയോകളാണ് മത്സരത്തിനായി അയച്ചുതരേണ്ടത്. വിജയികൾക്ക് സമ്മാനം നൽകുന്നതാണ് . പരിപാടിയുടെ വിശദാംശങ്ങളും വീഡിയോ അയക്കേണ്ട നമ്പറുകളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്