ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അഞ്ചു വയസുകാരി
പിലിക്കോട്: പുത്തനുടുപ്പും കുടയും ബാഗും വാങ്ങാൻ കരുതിവച്ച 3000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വെള്ളച്ചാൽ വന്നലോത്തെ സി പ്രവ്ദ എന്ന അഞ്ചുവ യസ്സുകാരി തന്റെ സമ്പാദ്യം പിലിക്കോട് പഞ്ചായത്ത് ദുരിതാശ്വാസ നിധിക്ക് കൈമാറാൻ പ്രവ്ദയ്ക്ക് പ്രചോദനമായത് ജ്യേഷ്ടൻ അമത് കൃഷ്ണ. രണ്ട് പ്രളയ കാലത്തും കോവിഡ് കാലത്തും തന്റെ പിറന്നാൾ ആഘോഷത്തിന് മാറ്റിവെച്ച തുക അമത് കൃഷ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു . പൊള്ളപ്പൊയിൽ എ എൽ പി സ്കൂൾ പി ടി എ പ്രസിഡന്റും ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളിയുമായ സി കൃഷ്ണന്റെയും കൊടക്കാട് ബാങ്ക് ജീവനക്കാരി സി ശശികലയുടെയും മക്കളാണ് ഇരുവരും. പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി തുക ഏറ്റുവാങ്ങി. ചന്ദ്രമതി, പ്രദീപ് കൊടക്കാട്, പി സീമ, എ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.