‘മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്’; ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്ത്തുസോണിയയോട് മുല്ലപ്പള്ളി
ദില്ലി: ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി രാമചന്ദ്രന്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച മുല്ലപ്പള്ളി, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരല്‍ ഭയന്നാണെന്നും വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്ന അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അശോക് ചവാന് സമിതിക്ക് മുന്നില്‍ ഹാജരാകാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചു. ഇനി ഒരു സമിതിക്ക് മുന്നിലുമില്ലെന്ന് അശോക് ചവാനെ മുല്ലപ്പള്ളി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന നിര്‍ദ്ദേശം ഗ്രൂപ്പ് നേതാക്കള്‍ അട്ടിമറിച്ചു. ജനറല്‍ സെക്രട്ടറി ചുമതല നല്കാന് പോലും അനുവദിച്ചില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തുന്നു.