നങ്ങ്യാര്‍ കുളങ്ങരയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു ; കുട്ടിയടക്കം നാലു പേര് മരണമടഞ്ഞു
ഹരിപ്പാട്: ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ ഒരു കുഞ്ഞടക്കം നാലു പേര് മരിച്ചു. നങ്ങ്യാര്‍ കുളങ്ങരയ്ക്ക് സമീപത്തു വെച്ച് പുലര്‍ച്ചെ 3.50 ന് നടന്ന അപകടത്തില്‍ കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. കാര്‍ യാത്രികരായിരുന്ന കായംകുളം സ്വദേശികള്‍ സെമീന മന്‍സിലില്‍ കുഞ്ഞുമോന്റെ മകന് റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കാര്‍ അമിത വേഗത്തിലായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു പോയ കാര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നിലയും ഗുരുതരമാണ്. കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാറാണ് അപകടത്തില്‍ പെട്ടത്. എതിര് ദിശയില്‍ നിന്നായിരുന്നു ലോറി വന്നത്.