കുട്ടികള്‍ കളിക്കുന്നതിനിടയില്‍ പന്ത് അയല്‍വാസിയുടെ വീട്ടു വളപ്പില്‍ പോയി. പന്ത് തിരിച്ചെടുക്കാന്‍ പോയ യുവാവിനെ കുട്ടികള്‍ നോക്കിയിരിക്കെ വാളുകൊണ്ട് വെട്ടി.ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസർകോട്/നീർച്ചാൽ: അയൽവാസിയുടെ വെട്ടേറ്റ് ചെത്തു കല്ല് തൊഴിലാളികളുടെ നില അതീവഗുരുതരം. കാസർകോട് ജില്ലയിലെ നീർച്ചാലിൽ കടമ്പള ലക്ഷംവീട് കോളനിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അക്രമ സംഭവം അരങ്ങേറിയത്. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന അബ്ദുൽ കരീമി (35) നാണ് അയൽവാസിയുടെ വെട്ടേറ്റത്. കുട്ടികൾ കളിക്കുന്നതിനിടയിൽ പന്ത് അയൽവാസിയുടെ വീട്ടു വളപ്പിൽ പോയത് എന്നാൽ പന്ത് തിരിച്ചു നൽകാൻ ഇവർ കൂട്ടാക്കിയില്ല. മാത്രമല്ല കുട്ടികളെ ഭയപ്പെടുകയും ചെയ്തു. പണയിലെ ജോലി കഴിഞ്ഞ് തിരിച്ചുവരുകയായിരുന്നു കരീമിനോട് കുട്ടികൾ പന്തുമായി ബന്ധപ്പെട്ട സംഭവം പറയുകയും പന്ത് തിരിച്ചു വേണം എന്ന് അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പങ്കെടുക്കാനായി അയൽവാസിയുടെ വളപ്പിൽ കയറിയ കരീമിനെ രാമകൃഷ്ണ ഷട്ടി തടയുകയും വാളുകൊണ്ട് കൈവെട്ടുകയുമായിരുന്നു. അയൽവാസിയെ രാമകൃഷ്ണ ഷെട്ടിയാണ് വെട്ടിപ്പരിക്കേല്പിച്ചതെന്ന് പരിക്കേറ്റ കരീം ബദിയടുക്ക പോലീസിന് മൊഴി നൽകിയതിനെ തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
നേരത്തെയും പ്രതി ഇത്തരം രീതിയിൽ വർഗ്ഗീയപരമായ പ്രകോപനം സൃഷ്ടിക്കാറുണ്ടയിരുന്നുവെന്നും അയിത്തം തൊട്ടുകൂടായ്മ എന്നതിൽ ഒക്കെ വിശ്വാസമുള്ള ആളായിരുന്നു എന്നും പറഞ്ഞു കേൾക്കുന്നു
കൈപ്പത്തിക്ക് വെട്ടേറ്റ് തൂങ്ങിയ നിലയിൽ യുവാവിനെ ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.