ന്യൂഡല്‍ഹി: പതിവ് പോലെ ഇത്തവണയും കെ.പി.സി.സിയുടെ ജംബോ ഭാരവാഹിപ്പട്ടിക പുറത്ത്. നാലുവര്ക്കിങ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും 32 ജനറല്‍ സെക്രട്ടറിമാരും 60 സെക്രട്ടറിമാര്‍ക്കും പുറമെ കുറേ നിര്‍വാഹകസമിതിയംഗങ്ങളും അടങ്ങുന്ന ഭാരവാഹിപ്പട്ടിക സംസ്ഥാന നേതൃത്വം ഇന്നലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ കെ. മുരളീധരന്, വി.എം സുധീരന്, പി.സി ചാക്കോ എന്നിവര്‍ സ്വന്തം നിലയിലും പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. എംഎല്‍എമാരും എം.പിമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പട്ടികയില്‍ ഇടം പിടിച്ചതിനാല്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ചില നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്കുകയുംചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാവും പട്ടികയുടെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക.
വര്‍ക്കിങ് പ്രസിഡന്റുമാര്‍: കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്, വി.ഡി. സതീശന്, തമ്ബാനൂര്‍ രവി.
വൈസ് പ്രസിഡന്റുമാര്‍: വര്‍ക്കല കഹാര്‍, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലന്, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്, വി.എസ്. ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്, എ.പി. അനില്‍ കുമാര്‍, സി.പി. മുഹമ്മദ്, കെ.ബാബു.
ജനറല്‍ സെക്രട്ടറിമാര്‍: വി.എ. കരീം, പാലോട് രവി, പ്രതാപവര്‍മ തമ്ബാന്‍, ഷാനവാസ് ഖാന്, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷന്, അബ്ദുല്‍ മുത്തലിബ്, പി.എ. മാധവന്, കെ. ശിവദാസന്‍ നായര്‍, റോയ് കെ. പൗലോസ്, കുര്യന് ജോയ്, വി.എസ്. ജോയ്, എഴുകോണ്‍ നാരായണന്, പി. ചന്ദ്രന്, കരകുളം കൃഷ്ണപിള്ള, എന്‍. സുബ്രഹ്മണ്യന്, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണന്, കെ. സുരേന്ദ്രന്, പത്മജ വേണുഗോപാല്‍, രമണി പി. നായര്‍, കെ. നീലകണ്ഠന്, സജീവ് മാറോളി, എ.എ. ഷുക്കൂര്‍, പി.എം. നിയാസ്, കെ.പി. അനില്‍കുമാര്‍, വിജയന് തോമസ്, സി.ആര്. മഹേഷ്, ടോമി കല്ലാനി, ജോണ്സണ് ഏബ്രഹാം, ഡി. സുഗതന്.
കെ.കെ കൊച്ചുമുഹമ്മദ് ആണ് ട്രഷറര്‍.
ഇതിന് പുറമെ 60 സെക്രട്ടറിമാരുടെയും നിര്വാഹകസമിതിയംഗങ്ങളുടെയും പേരുകളും പട്ടികയിലുണ്ട്.