കെ.എസ്.ഇ.ബി അപകടം ക്ഷണിച്ചു വരുത്തുന്നതായി നാട്ടുകാരുടെ പരാതി
കാഞ്ഞങ്ങാട്: കെ.എസ്ഇബി അധികൃതരുടെ അലംഭാവം നാട്ടുകാർക്ക് ഭീഷണിയാവുന്നതായി ആവിക്കരയിലെ നാട്ടുകാർ
നിർമ്മാണം പുരോഗമിക്കുന്ന കോട്ടച്ചേരി റെയിൽവേമേൽപ്പാത്തിന്റെ അപ്രോച്ച് റോഡ് പടിഞ്ഞാറ്ഭാഗത്ത് അവസാനിക്കുന്ന സ്ഥലത്തെ K/MS 16/6 ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത്
വീടുകളിലേക്ക് പോകുന്ന ഇലക്ട്രീക് കേബിൾ ലൈൻ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കമ്പിയിൽ കെട്ടി വെച്ചിരിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇവിടെ ഒരു പോസ്റ്റ് സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കുകയല്ലാതെ മറ്റു വഴിയില്ല. ഇപ്പോൾ കെട്ടിയ സർവീസ് വയർ താണു പോയതിനാൽ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് തടസ്സം നേരിടുകയും ചെയ്യുന്നതായി നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്കുമുമ്പ് സർവീസ് വയർ മാറ്റുന്നതിനായി പാലം നിർമ്മാണ കരാറുകാരായ ജിയോ ഫൗണ്ടേഷൻ കെ എസ് ഇബിയിൽ അപേക്ഷ നൽകുകയും 1,65000 രൂപയോളം അടയ്ക്കുകയും ചെയ്തിരുന്നു. അന്ന് മേൽപ്പറഞ്ഞ പോസ്റ്റ് അവിടെ സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയതുമാണ് . ഇക്കാര്യത്തിൽ വേണ്ടുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം