ലക്ഷദ്വീപ് നിവാസികളുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് പ്രധിഷേധം
സംഗമം നടത്തി
കാഞ്ഞങ്ങാട്: ലക്ഷദ്വീപ് നിവാസികളെ വംശീയമായി ഉൻമൂലനം ചെയ്യുന്നതിനായി സംഘ്പരിവാർ ഭരണകൂടം അഡ്മിനിസ്ട്രേറ്ററായി നിയമിച്ച പ്രഫുൽ പട്ടേലിനെ ഉടൻ നീക്കം ചെയ്യണമെന്നും ലക്ഷദ്വീപ് ജനതയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീംലീഗ് ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജിയുടെ അജാനൂർ കടപ്പുറത്തുള്ള മൈത്രി മഹലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രവാസി ലീഗ് ട്രഷറർ എ.അബ്ദുല്ല,ആവിക്കൽ മുഹമ്മദ് കുഞ്ഞി,എൽ. ഷരീഫ്,ഖാദർ കുടക്,മുനീർ പാലായി, നൗഷാദ് പാലായി തുടങ്ങിയവർ സംസാരിച്ചു.