സൗജന്യ കിറ്റ് -സർക്കാർ ശമ്പളക്കാർ , പെൻഷൻകാർ എന്നിവരെ ഒഴിവാക്കുക: സപര്യ
കാഞ്ഞങ്ങാട്: മാസം തോറും ശമ്പളവും പെൻഷനും വാങ്ങുന്ന സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കുള്ള സൗജന്യ കിറ്റ് വിതരണം പുന: പരിശോധിക്കണമെന്നും ആ തുക കൊണ്ട് മറ്റു കാർഡ് ഉടമകൾക്ക് ആയിരം രൂപ വീതം നൽകാൻ നടപടി സ്വീകരിക്കണമെന്നും സപര്യ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.പതിനായിരക്കണക്കിന് രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥവിഭാഗവും പെൻഷൻകാരും യഥാർത്ഥത്തിൽ സൗജന്യ കിറ്റ് അർഹിക്കുന്നില്ല എന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയേണ്ടതുണ്ട്.സൗജന്യകിറ്റ് വേണ്ട ചാലഞ്ച് ആരംഭിച്ചു ജീവനക്കാരും പെൻഷൻകാരും മാതൃക കാണിക്കണം.ലോക്ഡൗൺ കാലത്തെ മറ്റു ചിലവുകൾക്ക് ഒരു സഹായകൈനീട്ടമായി ആയിരം രൂപ വീതംസർക്കാർ ജീവനക്കാരില്ലാത്ത കുടുംബങ്ങളിലെ കാർഡുടമകൾക്ക് നൽകിയാൽ വലിയ ആശ്വാസമായിരിക്കും.എല്ലാവർക്കും സൗജന്യം എന്നതിനേക്കാൾ അർഹതപ്പെട്ട എല്ലാവർക്കും സൗജന്യം എന്നതാണ് പരിഷ്കൃത സമൂഹത്തിന് യോജിച്ചതെന്നും സപര്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.