സ്വാതന്ത്ര്യ സമര സേനാനി അടുക്കാടുക്കം കൃഷ്ണൻ നായരുടെ 21-ാം ചരമവാർഷിക ദിനം ആചരിച്ചു.
പളളിക്കര: സ്വാതന്ത്ര്യ സമര സേനാനി പാക്കം കണ്ണംവയലിലെ അടുക്കാടുക്കം കൃഷ്ണൻ നായരുടെ 21-ാം ചരമവാർഷിക ദിനം പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം.ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.രാജൻ പെരിയ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, പഞ്ചായത്ത് മെമ്പർ എം.പി. ജയശ്രീ, എം.രത്നാകരൻ നമ്പ്യാർ, ടി.രാധാകൃഷ്ണൻ നായർ, അശോകൻ പാക്കം, ടി.അനിൽകുമാർ, രാഘവൻ നായർ വി, കരുണാകരൻ നായർ വി, ടി. കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.