കാസർകോട് വൻ മയക്കുമരുന്ന് വേട്ട
240 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ, ലഹരിക്കടത്തിന് പിന്നിൽ കാസർകോട്ടെ പ്രമുഖർ
കാസർകോട് : ടൂറിസ്റ്റ് ബസിൽ കടത്തി കൊണ്ടു വരികയായിരുന്ന 240 കിലോ കഞ്ചാവു ശേഖരവുമായി മൂന്ന് പേരെ കാസർകോട് ഡി വൈ. എസ്. പി, പി.പി. സദാനന്ദനും സംഘവും പിടികൂടി.
കാസർകോട് പെരിയാട്ടടുക്കം സ്വദേശി മൊയ്തീൻ കുഞ്ഞി, ചെർക്കള, നായന്മാർ മൂല സ്വദേ ശികളായ മുഹമ്മദ് നിയാസ്,
മുഹമ്മദ് ഹനീഫ എന്നിവരാണ് പോലീസ് പിടിയിലായത്. കുടി യേറ്റ തൊഴിലാളികളുമായി അ സാമിലേക്ക് പോയി ബദിയടുക്ക വഴി തിരിച്ചു കാസർകോട്ടേക്ക് വരികയായിരുന്ന കാസർകോട് ടൗണിൽ ടൂറിസ്റ്റ് ബസ് സർവ്വീസ് നടത്തുന്ന കമ്പനിയുടെ ബസിൽ നിന്നുമാണ് പോലീസിന്റെ വൻ കഞ്ചാവ് വേട്ട .
രഹസ്യ വിവരത്തെ തുടർന്ന് ഡി
വൈ എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും വിദ്യാ നഗർ – ഇൻസ്പെക്ടർ ശ്രീജിത് കൊടേരി യും സംഘവും ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെ യാണ് പിടികൂടിയത്. ബസിന്റെ ലഗേജ് ബോക്സിൽ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന കഞ്ചാവ് ശേഖരമാ ണ് പിടികൂടിയത്. പ്രതി കളെ പോ ലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കാസർകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി മാഫിയയുടെ കരിയർമാരാണ് ഇന്ന് പിടിയിലായത്.