തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ
തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അരയത്തുരുത്തി സ്വദേശി അജിത്താണ് മരിച്ചത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ചിറയൻകീഴ് തെങ്ങുവിളയിൽ തോടിന്റെ കരയിലായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ എട്ട് മണിക്ക് നാട്ടുകരാണ് വിവരം പൊലീസിൽ അറിയിച്ചത്.സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കുറിച്ച് സൂചനയുള്ളതായി ചിറയിൻകീഴ് പൊലീസ് അറിയിച്ചു. മൃതദേഹത്തിൽ മുതികിലും തലയ്ക്കും വെട്ടേറ്റ പാടുണ്ട്.