ആദ്യം ഷംഷാതിനെ തനിച്ചാക്കി ഭർത്താവ് കടന്നുകളഞ്ഞു. പിന്നാലെ സംരക്ഷണം ഒരുക്കിയ വൃദ്ധ മാതാപിതാക്കളും ലോകത്തോട് വിട പറഞ്ഞു. ഒടുവിൽ തൻറെ പ്രിയപ്പെട്ട മകനെ തനിച്ചാക്കി കോവിഡ് ബാധിച്ച് ഷംഷാതും മിഴികൾ അടച്ചു. കണ്ണീർ കടലിൽ ഒരു കുടുംബം
കാസർകോട് : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ൽ അടുക്കത്ത്ബയൽ സ്വദേശിനി ഷംഷാത് (35) ആണ് മരിച്ചത്, മൃതദേഹം ഖബറടക്കി. കോവിഡ് ബാധിച്ച് കെയർവെൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. 12 വയസുള്ള ഏക മകൻ മുഹമ്മദ് അഫ്രീദിയെ അനാഥമാക്കിയാണ് ശംശാദ് വിടവാങ്ങിയത്. ഇത് പ്രദേശത്തെ അതെ ദുഃഖത്തിലാഴ്ത്തി ഇരിക്കുകയാണ് . ഭർത്താവ് വർഷങ്ങൾക്കു മുമ്പുതന്നെ ഇവരെ ഉപേക്ഷിച്ചിരുന്നു. ഷംഷാത്തിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് അഫ്രീദി കഴിഞ്ഞിരുന്നത്.ഷംഷാത്തിന്റെ പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ മാസമാണ് മരിച്ചത്. ഉമ്മ ഖദീജ നേരത്തെ മരിച്ചു പോയിരുന്നു.ഷാനവാസാണ് ഏക സഹോദരൻ. 12 വയസ്സുള്ള സംസ്ഥാനത്തിൻറെ മകനെ ഓർത്ത് ണ് ഈ നാട് മുഴുവനും ഇപ്പോൾ വിതുമ്പുന്നത്. താരാട്ട് പാടിയവരും തലോടിയാ കൈകളല്ലാം മണ്മറഞ്ഞു പോയത്തിന്റെ പ്രയാസത്തിലാണ് മകൻ.
കോവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്ന അന്ത്യകർമ്മങ്ങൾക്ക് സാമൂഹിക പ്രവർത്തകർ നേതൃത്വം നൽകി .
അസ്ലം അണങ്കൂർ , റഫീഖ് അണങ്കൂർ , ബഷീർ നെല്ലിക്കുന്ന് , സാബിർ ചേരങ്കൈ, മനാഫ് നെല്ലിക്കുന്ന് , ഷഫീക് ചൂരി ,അമ്മി ചേരങ്കൈ . ടിഎം ഷാഫി , ഷഹീൻ തളങ്കര , റിയാസ് കുന്നിൽ , ജാബി കുന്നിൽ , ഇസ്ഹാക് ചൂരി തുടങ്ങിയവർ പങ്കെടുത്തു