ജില്ലയിലെ എം എൽ എ മാർക്ക് സ്വീകരണംനാളെ ജില്ലാ കളക്ടറെ ആദരിക്കും
കാസർകോട്: ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30ന് ജില്ലയിലെ നിയമസഭാംഗങ്ങളായ എം രാജ ഗോപാലൻ, ഇ.ചന്ദ്രശേഖരൻ, അഡ്വ.സി.എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ് എന്നിവർക്ക് സ്വീകരണം നൽകും. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിനെ ചടങ്ങിൽ ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി.