ജില്ലയിലെ ജനങ്ങളിൽ അഭിമാനമുണ്ടെന്ന് കാസർകോട് ജില്ലാ കളക്ടർ. കയ്യിൽ കരുതേണ്ട സത്യവാങ്മൂലത്തിലെ സത്യസന്ധത കണ്ട് കണ്ണുനിറഞ്ഞു പോലീസ്, കോവിഡ് സ്വയം പ്രതിരോധത്തിൽ കാസർകോട് ജില്ല വീണ്ടുംരാജ്യത്തിന് മാതൃകയാകുന്നു.
കാസര്‍കോട്: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാൻ ജനം തയ്യാറാണെങ്കിലും ചിലരെങ്കിലും അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങുന്നുണ്ടോന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ലോക്ഡൗണിൽ ജില്ലാ ഭരണകൂടത്തിനും പോലീസിനും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഏറെ ഏറെ പ്രയത്നിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും രണ്ടാം ലോക്കഡൗണിൽ ജനം പൂർണ പിന്തുണയാണ് നൽകുന്നതെന്നും ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു. ജനം സ്വയം തീർത്ത പ്രതിരോധ കവചങ്ങൾ ജില്ലാ ഭരണകൂടത്തിന് ഏറെ അഭിമാനകരമായ നേട്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധ്യമായ എല്ലാ രീതിയിലും ജനങ്ങളോടൊപ്പം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലഹരിവസ്തുക്കൾ കടത്ത് വൻതോതിൽ വർധിച്ചതോടെ വാഹന പരിശോധന ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു. ലോക്ഡൗണ്‍ തുടക്കത്തില്‍ മിക്കവരും നിര്‍ദ്ദേശം അനുസരിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചിലർ ഇത് ലംഘിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുകയാണ്.. അത്യാവശ്യത്തിനല്ലാതെ ഒരു കാര്യത്തിനും നഗരത്തിലെത്തരുതെന്നും കാസർകോട് ജനം തുടരുന്ന ജാഗ്രത അത് ഇനിയും മുന്നോട്ടു പോകണമെന്നും പോലീസ് പറഞ്ഞു. ഹോട്ടലുകളും ചായക്കടകൾ കേന്ദ്രീകരിച്ച് കൂട്ടംകൂടി നിൽക്കുന്നതും അവിടെത്തന്നെയിരുന്നു ഭക്ഷണം കഴിക്കുന്നതയുള്ള പരാതി ഏറിവരികയാണെ ന്നും പോലീസിൻറെ കടുത്ത നടപടി ക്ഷണിച്ചുവരുത്തുന്നത്തിന് തുല്യമാണ് ഇതൊന്നും പൊലീസ് പറയുന്നു പൊലീസ് പരിശോധനയില്ലാത്ത സമയം മനസ്സിലാക്കിയാണ് പലരും വാഹനങ്ങളില്‍ നഗരങ്ങളിലേക്ക് എത്തുന്നത് . അതേ സമയം കയ്യില്‍ കരുതിയ സത്യവാങ്മൂലത്തില്‍ വിചിത്രമായ കാര്യങ്ങളാണ് പലരും ബോധിപ്പിക്കുന്നത്. ബന്ധുവീട്ടില്‍ നിന്ന് ചക്കപറിക്കാന്‍ പോകുന്നു, മരുമകൾ പ്രസവിച്ചു കിടക്കുകയാണ് അവിടെ പോകാതിരിക്കുന്നത് എങ്ങനയാണ്, മുട്ടവാങ്ങാന്‍ പോകുന്നു തുടങ്ങിയ കാര്യങ്ങളാണ് ചിലര്‍ സത്യവാങ്മൂലത്തില്‍ വളരെ സത്യമായി തന്നെ പറയുന്നതത്രെ.
അതോടൊപ്പം സത്യവാങ്മൂലം കയ്യില്‍ കരുതാതെ പുറത്തിറങ്ങുന്നവരും ഏറെയാണ്. വര്‍ഷങ്ങള്‍ക്ക്
മുൻമ്പുള്ള മരുന്ന് കുറിപ്പുമായി പോലും പലരും പുറത്തിറങ്ങുന്നതായും പൊലീസ് പറയുന്നു. വളണ്ടിയര്‍ പാസ് ദുരുപയോഗം ചെയ്ത് നഗരത്തിലേക്ക് അനാവശ്യമായി എത്തുന്നവരും ഉണ്ടത്രെ. ഇത്തരക്കാരുടെ വളണ്ടിയർ പാസ് റദ്ദ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേ സമയം ലോക്ഡൗണിന്റെ മറവില്‍ വിവിധ വാഹനങ്ങളിലായി മദ്യക്കടത്ത്, കഞ്ചാവ് കടത്ത് തുടങ്ങിയവയും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ വിദ്യാനഗര്‍ ബി.സി റോഡില്‍ വെച്ച് 22 കിലോ കഞ്ചാവുമായി സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന രണ്ട് പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്തും പിടിച്ചിരുന്നു.