രണ്ടുകോടി ചിലവിട്ട് കാസർകോട് ജനറൽ ആശുപത്രിയിലും തൃക്കരിപ്പൂരിലും 2ഓക്സിജന്പ്ലാന്റുകൾസ്ഥാപിക്കും
കാസര്‍കോട് :കോവിഡ് വ്യാപന സാഹചര്യത്തില്‍ ഓക്സിജന്‍ ലഭിക്കാതെ മരണനിരക്ക് ഉയരുന്നത് തടയാന്‍ ജില്ലയില്‍ രണ്ട് ഓക്സിജന്‍ പ്ലാന്റ് കൂടി അനുവദിച്ചു. ഇതിനായി രണ്ട് കോടി രൂപയാണ് ചെലവഴിക്കുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു ലക്ഷം കപ്പാസിറ്റിയുള്ള 1.25 കോടിയുടെ പദ്ധതിയാണ് അനുവദിച്ചത്. 75 ലക്ഷത്തിന്റെ 50,000 കപ്പാസിറ്റിയുള്ള പദ്ധതി തൃക്കരിപ്പൂരിലാണ് പരിഗണിക്കുന്നത്. അവിടത്തെ ആശുപത്രിയുടെ സ്ഥലസൗകര്യം പരിശോധിച്ചു മാത്രമേ പ്ലാന്റുമായി മുന്നോട്ടുപോവുകയള്ളൂ. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് സ്ഥാപിക്കാനുള്ള ചുമതല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാലില്‍ ഓക്സിജന്‍ പ്ലാന്റിന് നടപടിയായിട്ടുണ്ട്.