വ്യാപാരികളെ ഒഴിപ്പിച്ച് മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചുനീക്കിഇനി പുതിയ കെട്ടിട സമുച്ചയം ഉയരും
മംഗളൂരു : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു. സ്മാര്‍ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കാനാണ് പൊളിച്ചത്.
നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയാന്‍ 2020ല്‍ സിറ്റി കോര്പ്പറേഷന് തീരുമാനിച്ചിരുന്നു. ഇതിനെതിരേ വ്യാപാരികള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയെങ്കിലും വിചാരണയ്ക്കവസാനം വ്യാപാരികളുടെ ഹര്‍ജി തള്ളി.
തുടര്‍ന്ന് കെട്ടിടം ഒഴിപ്പിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരം നിരോധിക്കുകയും ചെയ്തതോടെ വ്യാപാരികള്‍ക്ക് കടകള്‍ ഒഴിയാനുള്ള മുന്നറിയിപ്പ് നല്കി ഒഴിപ്പിച്ചു. തുടര്‍ന്നാണ് കെട്ടിടം പൊളിച്ചത്.