അടച്ചുപൂട്ടിയകാസർകോട് ബീച്ച് റോഡിലെ ആസ്ട്രല്‍ കമ്പനിയിൽ പുതിയ വ്യവസായ സംരംഭം ആരംഭിക്കണം; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വ്യവസായ മന്ത്രിയെ കണ്ടു
കാസര്‍കോട്: ബീച്ച് റോഡിലെ പൂട്ടിയ ആസ്ട്രല്‍ വാച്ചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
1978 ലാണ് ആസ്ട്രൽ കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. എച് എം ടി ക്ക് വാചുകള്‍ സംയോജിപ്പിച്ച് കൊടുക്കുകയാണ് ഈ കമ്പനി ചെയ്തിരുന്നത്. എച് എം ടി കമ്പനിയില്‍ നിന്നുള്ള ഓര്‍ഡറുകളില്‍ കുറവ് വന്നതിനെത്തുടര്‍ന്ന് കമ്പനി കുറെ നാളുകളായി നഷ്ടത്തില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു. വൈവിധ്യ വത്കരണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത്തിനെ തുടര്‍ന്ന് 2002 ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ആസ്ട്രല്‍ വാചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം 1.99 ഏക്ക റാണ്. ഈ സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥവകാശം കെ എസ് ഐ ഡി സിയുടെ പേരിലുള്ളതാണ്. ഈ സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്നോളജി പാര്‍ക്ക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങള്‍ തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിക്ക് നല്കിയ കത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.