കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഇലക്ട്രിക് വീൽചെയർ, സൈഡ് വീൽ സ്കൂട്ടർ, കൃത്രിമക്കാൽ അനുവദിക്കുന്നു
കാസർകോട്: കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 11 ഇലക്ട്രിക് വീൽചെയറുകളും ഏഴ് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകളും രണ്ട് കൃത്രിമക്കാലുകളും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പ്രദേശത്തെ അടിസ്ഥാനമാക്കി നൽകുന്നു. ചെറുവത്തൂർ പഞ്ചായത്തിലെ തിമിരി, മടക്കര, തുരുത്തി ഭാഗങ്ങളിൽ രണ്ട്, പിലിക്കോട് പഞ്ചായത്തിലെ ചന്തേര, മാണിയാട്ട്, ചെമ്പകത്തറ ഭാഗങ്ങളിൽ രണ്ട്, ചെങ്കള പഞ്ചായത്തിലെ എടനീർ, ചെങ്കള ഭാഗങ്ങളിൽ ഒന്ന്, പുല്ലൂർ പെരിയ പഞ്ചാത്തിലെ കാഞ്ഞിരടുക്കം, കായക്കുളം, പെരിയ ഭാഗങ്ങളിൽ രണ്ട്, ചെമ്മനാട് പഞ്ചായത്തിലെ ദേളി, കളനാട് ഭാഗങ്ങളിൽ ഒന്ന്, മംഗൽപാടി പഞ്ചായത്തിലെ ബാപ്പത്തൊടി, തജങ്ക് മൂല, ഉപ്പള, കുക്കാർ, മംഗൽപാടി ഭാഗങ്ങളിൽ മൂന്ന് എന്നിങ്ങനെയാണ് ഇലക്ട്രിക് വീൽചെയറുകൾ അനുവദിക്കുന്നത്. പനത്തടി പഞ്ചായത്തിലെ പടിഞ്ഞാറെ തുമ്പോടി, ചാമുണ്ഡിക്കുന്ന് ഭാഗങ്ങളിൽ ഒന്ന്, ചെങ്കള പഞ്ചായത്തിലെ ചെർക്കള, ബാലഡുക്ക ഭാഗങ്ങളിൽ ഒന്ന്, ബേഡടുക്ക് പഞ്ചായത്തിലെ കൊളത്തൂർ, ബേഡടുക്ക ഭാഗങ്ങളിൽ രണ്ട്, കിനാനൂർ കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം, പുല്ലുമല, കുറുപ്പനാട്ട്, പരപ്പച്ചാൽ ഭാഗങ്ങളിൽ ഒന്ന്, ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ, ചെമ്മനാട് ഭാഗങ്ങളിൽ ഒന്ന്, കള്ളാർ പഞ്ചായത്തിലെ ചുള്ളിയോട്, മാലക്കല്ല്, വാരണകുഴിയിൽ ഭാഗങ്ങളിൽ ഒന്ന് എന്നിങ്ങനെയാണ് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ അനുവദിക്കുന്നത്. കൃത്രിമക്കാലുകൾ പിലിക്കോട് പഞ്ചായത്തിലെ ചന്തേര, മാണിയാട്ട് ഭാഗങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്. യോഗ്യരായ ഗുണഭോക്താക്കൾ ഭിന്നശേഷി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ ശരിപ്പകർപ്പും, വരുമാന സർട്ടിഫിക്കറ്റ്, അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഡോക്ടറിൽ നിന്നും ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ആവശ്യകതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാകിയ അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവിൽസ്റ്റേഷൻ എ ബ്ലോക്ക്, വിദ്യാനഗർ പി കാസർഗോഡ് 671123 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷയിൽ അപേക്ഷകന്റെ മേൽവിലാസവും ഫോൺ നമ്പറും വ്യക്തമായി രേഖപ്പെടുത്തണം. വിശദവിവരങ്ങൾക്ക് 04994 255074 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.