കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടർ വാഹനപകടത്തിൽ പെട്ട് ചോര വാർന്ന് കിടക്കുന്നത് കണ്ടിട്ടും ബി ജെ പി എംഎൽഎ തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിൽ എത്താൻ വൈകിയതു മൂലം ഡോക്ടർക്ക് ദാരുണാന്ത്യം
മംഗളുറു: ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിയുടെ
യഥാർഥ മാനസികാവസ്ഥ പുറത്തുവന്നപ്പോൾ നഷ്ടമായത് ഡോക്ടറുടെ ജീവൻ . തരീക്കരെ ലക്കവല്ലിയിൽ വാഹന അപകടത്തിൽ പരുക്കേറ്റ് റോഡിൽ പിടഞ്ഞ ഡോ. രമേശ് കുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാത്ത തരികെരെ എംഎൽഎയും ബിജെപി നേതാവുമായ ഡി എസ് സുരേഷിന്റെ മാനസികാവസ്ഥയാണ് ഇപ്പോൾ പരക്കെ ചർചയാവുന്നത്.
ബുധനാഴ്ച വൈകുന്നേരം കോവിഡ് ഡ്യൂടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോക്ടർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ച് നിറുത്താതെ പോവുകയായിരുന്നു . റോഡിൽ തെറിച്ചുവീണ ഡോക്ടർക്ക് സാരമായി പരുക്കേറ്റു ചോരവാർന്ന് ഒലിക്കുകയായിരുന്നു, അതേസമയം ആ വഴിവന്ന എം എൽ എയുടെ കാർ പാതയോരത്ത് നിറുത്തിയെങ്കിലും അപകടസ്ഥലത്ത് തിരിഞ്ഞു നോക്കാതെ നേതാവ് കാറിൽ തന്നെ ഇരുന്ന് ഗൺമാനെ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു . അതിദാരുണമായി അപകടത്തിൽ അകപ്പെട്ട ഡോക്ടർ ഈ സമയം ജീവൻ വേണ്ടി യാചിക്കുകയായിരുന്നു .തുടർന്ന് ഗൺമാൻ ആംബുലൻസ് വിളിച്ചു പറഞ്ഞു കാറിൽ കയറി പോവുകയും ചെയ്തു. അര മണിക്കൂർ കഴിഞ്ഞാണ് അപകട സ്ഥലത്ത് ആംബുലൻസ് എത്തിയത്. അപ്പോഴേക്കും ഡോക്ടറുടെ ശരീരത്തിൽ നിന്ന് അവസാന തുള്ളി രക്തവും വാർന്നുകഴിഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ബൈക്ക് യാത്രികനായ ഒരാൾ പകർത്തിയ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.