കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അടുക്കത്ത്ബയൽ സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി
കാസറഗോഡ് : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട അടുക്കത്ത്ബയൽ സ്വദേശിനി ശംശാദ് (35) ആണ് മരിച്ചത്, മൃതദേഹം ഖബറടക്കി. കോവിഡ് ബാധിച്ച് കെയർവെൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. 12 വയസുള്ള ഏക മകൻ മുഹമ്മദ് അഫ്രീദിയെ അനാഥമാക്കിയാണ് ശംശാദ് വിടവാങ്ങിയത്. ഭർത്താവ് വർഷങ്ങൾക്കു മുമ്പുതന്നെ ഇവരെ ഉപേക്ഷിച്ചിരുന്നു. മാതാവിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് അഫ്രീദി കഴിഞ്ഞിരുന്നത്.ശംശാദിന്റെ പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ മാസമാണ് മരിച്ചത്. പരേതയായ ഖദീജയാണ് മാതാവ്. ശിഹാബ് ഏക സഹോദരനാണ്.
കോവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്ന അന്ത്യകർമ്മങ്ങൾക്ക് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എസ്ഡിപിഐ വളണ്ടിയർമാർ നേതൃത്വം നൽകി.
അസ്ലം അണങ്കൂർ , റഫീഖ് അണങ്കൂർ , ബഷീർ നെല്ലിക്കുന്ന് , സാബിർ ചേരങ്കൈ, മനാഫ് നെല്ലിക്കുന്ന് , ഷഫീക് ചൂരി ,അമ്മി ചേരങ്കൈ . ടിഎം ഷാഫി , ഷഹീൻ തളങ്കര , റിയാസ് കുന്നിൽ , ജാബി കുന്നിൽ , ഇസ്ഹാക് ചൂരി തുടങ്ങിയവർ പങ്കെടുത്തു