ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ കൊച്ചിയിൽ ഡിവൈഎഫ്ഐ-എഐവൈഎഫ് പ്രതിഷേധം; കരിങ്കൊടി കാട്ടി
കൊച്ചി : ലക്ഷദ്വീപ് കളക്ടര്‍ അസ്കര്‍ അലിക്കെതിരെ കൊച്ചിയില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ കളക്ടറെ ഡിവൈഎഫ്ഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.
വാര്‍ത്താസമ്മേളനം നടത്തിയ കളക്ടറാകട്ടെ അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ദ്വീപില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും പുറത്തുള്ള സാമൂഹ്യവിരുദ്ധരാണ് കുപ്രചരണം നടത്തുന്നതെന്നും അസ്കര്‍ അലി പറഞ്ഞു.