കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നം സാക്ഷാത്ക്കാരത്തിലേക്ക് കോട്ടച്ചേരി മേൽപ്പാല നിർമാണം അന്തിമഘട്ടത്തിൽ . നഗരസഭാ കൗൺസിലർമാർ സൈറ്റ് സന്ദർശിച്ചു.
കാഞ്ഞങ്ങാട്:രണ്ട് പതിറ്റാണ്ടുകളായുള്ള കാഞ്ഞങ്ങാട്ടുകാരുടെ നിരന്തര ആവശ്യമായ കോട്ടച്ചേരി മേൽപ്പാലം
യഥാർഥ്യമാകുന്നു.നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേല്‍പ്പാല നിര്‍മാണം ഇപ്പോൾ അന്തിമഘട്ടത്തിലെത്തിനിൽക്കുന്നത്. മേൽൽപ്പാല നിർമാണം പൂർത്തിയാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് തീരദേശ പ്രദേശങ്ങളായ അജാനൂര്‍ കടപ്പുറം, മീനാപ്പീസ് കടപ്പുറം,ബല്ലാകടപ്പുറം, ഹോസ്ദുർഗ്ഗ് കടപ്പുറം,കാറ്റാടി, കൊളവയല്‍, ആവിയില്‍, പുഞ്ചാവി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിച്ച യാത്രാദുരിതത്തിന് പരിഹാരമാകും. നിലവില്‍ ട്രെയിനുകള്‍ കടന്ന് പോകുമ്പോള്‍ കോട്ടച്ചേരിയിലെ റെയില്‍വേഗേറ്റ് അടച്ചിടുന്നതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റെയില്‍വേഗേറ്റ് കടന്നാണ് നഗരത്തിലെ സ്കൂളിലെത്തുന്നത്. മേല്‍പ്പാലം വരുന്നത് നഗരത്തിലെ തീരദേശ വികസനത്തിനും ആക്കം കൂട്ടും. തീരദേശ ഹൈവേ കൂടി യാഥാര്‍ത്ഥ്യമായാല്‍ വികസനത്തിന് പിന്നോക്കം നില്ക്കുന്ന കാഞ്ഞങ്ങാട് നഗരത്തിന്റെ തീരദേശ മേഖലയുടെ സമഗ്രപുരോഗതിക്കും വഴിയൊരുക്കും.
അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും ജിയോ ഫൗഡേഷനാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിന്നീടുള്ള റെയിൽവേ ലൈനിന് മുകളിലുള്ള ഗാർഡർ പാകിയിട്ടുള്ള സ്ഥലത്തെ നിർമ്മാണമാണ് അത് ഏകദേശം പണി പൂർത്തീകരിച്ചു വരികയാണ്. കോൺഗ്രീറ്റ് ജോലികളും പാർശ്വ ഭിത്തി നിർമ്മാണവുമാണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത് നിർമ്മാണ ചുമതല ഏറ്റെടുത്ത ജിയോ ഫൌഡേഷൻ, എറണാകുളത്തെ വർഗ്ഗീസും ചേർന്ന് ആർ.ബി.ഡി.സിക്ക് കൈമാറും.
നിർമാണ പ്രവർത്തികൾ വിലയിരുത്താൻ കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാർ മേൽപ്പാലം സൈറ്റ് സന്ദർശിച്ചു.ബല്ല കടപ്പുറം ഈസ്റ്റ് കൗൺസിലർ അനീസ ഹംസ, മൂന്നാം വാർഡ് കൗൺസിലർ എം ശോഭന, ആവിക്കര നാല്പത്തിരണ്ടാം വാർഡ് കൗൺസിലർ എ കെ ലക്ഷ്മി എന്നിവരാണ് സൈറ്റ് സന്ദർശിച്ചത്. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ എ ഹമീദ് ഹാജി, കൺവീനർ സുറൂർ മൊയ്തു ഹാജി, ജിയോ ഫൗണ്ടേഷൻ പ്രൊജക്റ്റ് മാനേജർ മതി അഴകൻ അക്കൗണ്ടന്റ് പ്രശാന്ത് സൂപ്പർവൈസർ കിറ്റ്കോ എൻജിനീയർ സണ്ണി എന്നിവരും ഒപ്പമുണ്ടായിരുന്നു.