പണ്ഡിറ്റ് ജവഹർലാൽ നെഹറു മതേതരത്വം മുറുകെ പിടിച്ച ഭരണാധികാരി; പി.വി. സുരേഷ്
അജാനൂർ : രാഷ്ട്രശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 57-മത് ചരമദിനം അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർത്ത് കോട്ടച്ചേരി തെക്കേപ്പുറത്ത് പുഷ്പാർച്ചന നടത്തി ആചരിച്ചു.തുടർന്ന് നടന്ന അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി പി. വി. സുരേഷ് ഉത്ഘാടനം ചെയ്തു.ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരിക്കണം ആ ജനാധിപത്യം മതേതരമായിരിക്കണം. ശാസ്ത്രവും പഞ്ചവത്സര പദ്ധതിയും വഴി ഭാരതത്തിനു പുരോഗതി വേണം എന്ന ദർശനത്തോടെ പുതിയ വികസനപാതയിലൂടെ രാജ്യത്തെ കൈപിടിച്ചുയർത്തി രാജ്യത്തിന് ദിശാബോധം നൽകിയ ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു എന്ന് പി. വി.സുരേഷ് പറഞ്ഞു.അജാനൂർ മണ്ഡലം പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ അദ്ധ്യക്ഷം വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ. വി. അരവിന്ദാക്ഷൻ നായർ, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് രാവണേശ്വരം , ബ്ലോക്ക് നിർവ്വാഹക സമിതി അംഗം ശ്രീനിവാസൻ മഡിയൻ, മണ്ഡലം നിർവ്വാഹക സമിതി അംഗം എൻ. വി. ബാലചന്ദ്രൻ നായർ പടിഞ്ഞാറെകര എന്നിവർ നേതൃത്വം നൽകി.