കോറോണയുടെ ഉത്ഭവം എവിടെ നിന്ന് ; 90 ദിവസത്തിനുള്ളിൽ മറുപടി വേണമെന്ന് ഇന്റലിജൻസ് ഏജൻസികളോട് ബൈഡൻ
വാഷിങ്ടൻ: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ലബോറട്ടറിയിൽ നിന്നാണോ എന്നതിൽ വ്യക്തത വരുത്തി 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകി.
ചൈനയിലെ വുഹാനിലുള്ള മാർക്കറ്റിൽ വിൽപ്പനയ്ക്കുവച്ച മൃഗങ്ങളിൽനിന്നാണോ, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയിൽനിന്നാണോ വൈറസ് ഉൽഭവിച്ചതെന്നുള്ള കാര്യം ഇനിയും അവ്യക്തമായി തുടരുകയാണ്. അന്തിമ റിപ്പോർട്ട് എന്തുതന്നെയായാലും ചൈനയ്ക്കും യുഎസിനും അതു നിർണായകമാണ്.
34 ലക്ഷത്തിലധികം ആളുകളാണ് വൈറസ് മൂലം മരിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇക്കാര്യത്തിൽ ചൈനയെ ശക്തമായി എതിർത്തിരുന്ന ആളാണ്.