കാസര്‍കോട് കുഡ്ലുവില് അധ്യാപകന് ഷോക്കേറ്റു മരിച്ചു
കാസര്‍കോട്: വീടിനടുത്തുള്ള മോട്ടോര്‍ ഷെഡില്‍ നിന്ന് ഷോക്കേറ്റ് റിട്ട. സ്കൂള്‍ അധ്യാപകന് മരണപ്പെട്ടു. കുഡ്ലു രാംദാസ് നഗര്‍ ഗംഗേ റോഡിലെ മുരളീധരന് (57) ആണ് മരിച്ചത്. 10 വര്‍ഷത്തോളമായി പട്ല ഗവ. സ്കൂളില്‍ ഹിന്ദി അധ്യാപകനായിരുന്നു.
വീടിനടുത്തുള്ള സ്വന്തം കൃഷിയിടത്തിലേക്കുള്ള പമ്പ് സെറ്റില്‍ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: വിനയ പ്രഭ. മക്കള്‍: നന്ദ കിഷോര്‍, നവനീത്. സഹോദരങ്ങള്‍: രാജന്, രവി, രതീഷ്, ലീന.
മുരളി മാഷ് നേരത്തെ നീലേശ്വരത്തായിരുന്നു താമസം. പ്രതിഭാ കോളേജില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.