ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റുവിനെ അനുസ്മരിച്ചു.
പെരിയ : രാഷ്ട്ര ശിൽപ്പിയും പ്രഥമ പ്രധാനമന്ത്രിയും ലോകനേതാവുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 57-ാം ചരമവാർഷിക ദിനത്തിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റുവിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ, പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി. രാമകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ഭാസ്ക്കരൻ കായക്കുളം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാകേഷ് പെരിയ, യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് അനൂപ് എം കെ കല്യോട്ട്, ജവഹർ ബാലമഞ്ച് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ജതീഷ് കായക്കുളം, ഉമ്മർ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.