ഇരുനില കെട്ടിടം തകര്‍ന്ന് റോഡിലേക്ക്; ട്രക്ക് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഇരുനില കെട്ടിടം തകര്‍ന്ന് വീഴുന്നതിന്റെ അടിയില്‍പ്പെട്ട ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കെട്ടിടം നിലംപതിക്കുന്നതിന് തൊട്ടുമുമ്പ് ട്രക്ക് ഓടിച്ചെത്തിയയാള് ഇടയ്ക്ക് നിര്‍ത്തിയില്ല. ട്രക്ക് പോയ ശേഷം കെട്ടിടം നിലംപതിക്കുകയായിരുന്നു. ബിഹാറിലവെ പാട്നയിലാണ് സംഭവമുണ്ടായത്. എന്‍എച്ച്-83 ന്റെ വശത്തുള്ള കെട്ടിടമാണ് നിലം പതിച്ചത്.
സംഭവം നടക്കുന്നതിന് മുമ്പ് തന്നെ ഇവിടെ താമസിച്ചിരുന്നവരെ മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ അപകടങ്ങളൊന്നും സംഭവിച്ചില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസും സംഭവസ്ഥലത്തെത്തി. ക്യാമറയില്‍ കെട്ടിടം തകരുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ട്രക്ക് ഡ്രൈവറുടെ അദ്ഭുത രക്ഷ പുറംലോകം അറിയുന്നത്.