വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച തൈക്കടപ്പുറത്തെ യുവാവ് ചികിത്സക്കിടെ മരണപ്പെട്ടു
നീലേശ്വരം: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച തൈക്കടപ്പുറത്തെ യുവാവ് ചികിത്സക്കിടെ മരണപ്പെട്ടു. തൈകടപ്പുറം വിശാലുവിന്റെ മകൻ ശരത് (28) ആണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിലായ യുവാവിനെ വിധഗ്ദ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
മത്സ്യ ബന്ധന തൊഴിലാളിയായ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.