അധികാര വ്യാമോഹം വിഭാഗീയതയുടെ ഉറവിടം;വിജയ സാധ്യതയുള്ള പ്രഗത്ഭർ ഇനിയും സി പി എമ്മിലുണ്ട്..എസ്. രാമചന്ദ്രന് പിള്ള
തിരുവനന്തപുരം: പാര്‍ലമെന്ററി സ്ഥാനത്തേക്ക് നിയോഗിക്കുമ്പോള്‍ മാത്രമാണ് ഒരുപാര്‍ട്ടി പ്രവര്ത്തകന് പരിഗണിക്കപ്പെട്ടുവെന്ന് കരുതുന്നത് പാര്‍ട്ടി ബോധത്തിന്റെ നിലവാരത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിപദത്തിലും പുതുമുഖങ്ങള്‍ക്ക് പരിഗണന നല്‍കിയതിന്റെ രാഷ്ട്രീയം വിശദീകരിച്ചു നല്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചണ്ഡീഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് എസ്.ആര്.പി.യുടെ വിശദീകരണം. ‘തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടി ശക്തമായ സംസ്ഥാനങ്ങളിലും ദുര്‍ബലമായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇത് പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കുമുള്ള ഉറവിടം കൂടിയാണ്’ ഒരാള്‍ ഒരേസ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്കുള്ളില്‍ ആരോഗ്യകരമായ കൂട്ടായ്മ വളര്‍ത്തുന്നതിന് പ്രയാസകരമാകും.
സ്ഥാനങ്ങള്‍ നേടുന്നതിനും ഉറപ്പിക്കുന്നതിനും ശ്രമങ്ങളുണ്ടാകും. ഇത് പാര്‍ട്ടിക്കുള്ളിലെയും പാര്ലമെന്ററിതലത്തിലെയും സ്ഥാനങ്ങള്‍ക്ക് ഒരേപോലെ ബാധകമാണ്. അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ജനറല്‍ സെക്രട്ടറിവരെയുള്ളവര്‍ക്ക് കാലപരിധിവെച്ചത്. ഈ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിഭാഗീയ പ്രവണതയെ നേരിടുന്നതിനും സഹായിച്ചു. പാര്‍ട്ടി-പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്ക് കഴിവുള്ള സഖാക്കള്‍ക്ക് പുതിയ അവസരം ലഭിക്കും.
കെ.കെ. ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് അവരുടെ പേരുപറയാതെയാണ് എസ്.ആര്.പി. വിശദീകരിക്കുന്നത്. ചുമതലകള്‍ സമര്‍ഥമായി കൈകാര്യം ചെയ്തവര്‍ക്ക് ഇളവ് നല്കിയാല് 26 എം.എല്‍.എ.മാര്‍ക്കും 11 മന്ത്രിമാര്‍ക്കും അത് നല്‍കേണ്ടിവരുമായിരുന്നു.
മന്ത്രിസഭാ രൂപവത്കരണത്തില്‍ വനിതകളെ അവഗണിച്ചുവെന്ന മാധ്യമപ്രചാരണത്തില്‍ ഇടതുപക്ഷസുഹൃത്തുക്കള്‍ അടക്കം പെട്ടുപോയി. മൂന്നുവനിതകള്‍ ഉള്‍പ്പെടുന്ന മന്ത്രിസഭ വന്നതോടെ ആ പ്രചാരണം യുക്തിക്ക് നിരക്കാത്തതായി.
രണ്ടുതവണ തുടര്‍ച്ചയായി എം.എല്‍.എ.മാരായിരുന്നവരെ മാറ്റിനിര്‍ത്തിയാല്‍ അത് വിജയസാധ്യത ഇല്ലാതാക്കുമെന്ന് ചിലര്‍ കരുതി. എന്നാല്‍, വിജയസാധ്യതയുള്ള പ്രഗല്ഭര്ക്ക് പാര്‍ട്ടിയില്‍ ക്ഷാമമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി-രാമചന്ദ്രന് പിള്ള വ്യക്തമാക്കി.
അധികാര വ്യാമോഹം വിഭാഗീയതയുടെ ഉറവിടം; എസ്. രാമചന്ദ്രന് പിള്ള