20 മീറ്റർ താഴ്ചയുള്ള കിണർ നന്നാക്കാനിറങ്ങിയ മധ്യവയസ്കൻ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ കുടുങ്ങി. രക്ഷിക്കാനിറങ്ങിയ രണ്ടുപേരും കിണറ്റിൽ അകപ്പെട്ടു.. മൂന്നുപേരുടെയും ജീവൻ തിരിച്ചു പിടിച്ച് അഗ്നിശമനാസേനാ.
കാസർകോട്: മുളിയാർ പഞ്ചായത്തിലെ പാത്തനടുക്കം പ്രദേശത്തെ കരുണാകരന്റെ പറമ്പിലെ കിണർ നന്നാകാൻ ഇറങ്ങിയ മധ്യവയസ്കൻ മണ്ണിടിഞ്ഞ് വീണ് കിണറ്റിൽ അകപ്പെട്ടു.
20 മീറ്റർ ആഴമുള്ള കിണറ്റിലിറങ്ങി ജോലി ചെയ്യുകയായിരുന്ന ഗോപിനാഥൻ പാത്തനടുക്കമാണ് ( 46) മണ്ണ് ഇടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ് കിണറ്റിൽ അകപ്പെട്ടത്.
സംഭവം നടന്ന ഉടൻ പ്രദേശവാസികൾ അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഇതിനിടയിൽ കിണറിൽ കുടുങ്ങി ഗോപിനാഥന്റെ ദയനീയാവസ്ഥ കണ്ട് പ്രദേശവാസികളായ വിജയൻ പ്രകാശൻ എന്നിവർ കിണറ്റിലിറങ്ങി ഗോപിനാഥന്റെ ശരീരത്തിൽ നിന്ന് മണ്ണ് മാറ്റിയെങ്കിലും ഇവർക്കും കിണറ്റിൽ നിന്ന് തിരിച്ചു കയറാൻ സാധിച്ചില്ല.
സംഭവ സ്ഥലത്ത് കുതിച്ചെത്തിയ കാസർകോട് അഗ്നിശമനസേന ആസി.സ്റ്റേഷൻ ഓഫീസർ ജോസ് കെ ബി.യുടെ നേതൃത്വത്തിൽ
ഫയർ & റെസ്ക്യു ഒഫീസറായ ജീവൻ പി. ജി. കിണറ്റിൽ ഇറങ്ങി ഗോപിനാഥിനെ സ്ട്രച്ചറിൽ കിടത്തി സേനാംഗങ്ങളുടെ സഹായത്തോടെ അതിസാഹസികമായി മൂവരെയും സുരക്ഷിതമായി പുറത്ത് എത്തിച്ചു പ്രാഥമിക ചികിത്സ നൽകി ആസ്പത്രിയിലേക്ക് മാറ്റി.
തുടർന്ന് വിജയൻ പ്രകാശൻ എന്നിവരേയും സേന പുറത്തെത്തിച്ചു.ഇന്നലെ രാവിലെ 10
മണിക്കായിരുന്നു പാത്തനടുക്കം പ്രദേശത്തെ നടുക്കിയ അത്യാഹിതം.
അസി. സ്റ്റേഷൻ ഓഫീസർ ജോസ് കെ.ബി. ഫയർ & റെസ്ക്യു ഒഫീസർമാരായ പ്രവീൺ കുമാർ, ജീവൻ.പി. ജി. മുഹമ്മദ് ഷഹാദ് , രാരിഷ്, സജു നാരായണൻ , ഷംനാദ്, ശരത്ത്ചന്ദ്രൻ , സൂരജ് എസ്സ്, സുധീഷ്,അജേഷ് , ഹോം ഗാർഡ് മാരായ ബാലചന്ദ്രൻ ലിംനിത്ത് എന്നിവർ ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.