കോവിഡ് ബാധിച്ച് എട്ടുവയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം
തൃക്കരിപ്പൂർ: കോവിഡ് ബാധിച്ച് എട്ടു വസസുകാരൻ മരിച്ചു. കണ്ണൂർ പ്രിൻസിപൽ കൃഷി ഓഫീസിലെ സീനിയർ ക്ലാർക്ക് എൻ സജിത്തിന്റെയും ഉദുമ ഗവ.ഹയർ സെക്കൻഡറി അധ്യാപിക ടി പ്രസീനയുടെയും മകൻ തെക്കുമ്പാട്ടെ ദേവസാഗറാ (8)ണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വീട്ടിലെ മറ്റുള്ളവർക്കും കോവിഡ് ബാധിച്ചിരുന്നു. പയ്യന്നൂർ തായിനേരി ക്രസൻറ് സ്കൂളിലെ രണ്ടാം തരം വിദ്യാർഥിയാണ് ദേവസാഗർ. സഹോദരി: ദേവനിലാനി.