ടോമിന് തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മീഷനില്‍ പുതിയ പദവിയില്‍ നിയമനം
തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ടോമിന് ജെ. തച്ചങ്കരിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി. സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ ആ സ്ഥാനത്തേക്ക് ഏറെ പറഞ്ഞുകേട്ട പേരായിരുന്നു തച്ചങ്കരിയുടേത്. 1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയെ വിജിലന്‍സ് ഡയറക്ടറിന് തുല്യമായ എക്സ് കേഡര്‍ പദവി സൃഷ്ടിച്ചാണ് സ്ഥാനമാറ്റം നല്‍കിയിരിക്കുന്നത്.
ഒരുവര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് തച്ചങ്കരി.