മുസ്ലീങ്ങൾ ഭീഷണിയിലാണ്,പള്ളികൾ തകർന്നുവീഴുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റ് പോലെ വീശിയടിക്കുന്ന വീഡിയോ കണ്ടു ഞെട്ടി കാസർകോട്ടുകാർ.
കാസർകോട്: മുസ്ലിം സമുദായം ഭീഷണിയിലാണെന്ന് നമസ്കാര പള്ളികൾ സംഘപരിവാർ പ്രവർത്തകർ തകർക്കുകയാണന്നും രീതിയിൽ പ്രചരിക്കുന്ന വീഡിയോ കാസർകോട് തളങ്കര വലിയ ജുമാ മസ്ജിദ് പ്രവശേന കവാട ഗോപുരത്തിന്റേത്.
ചരിത്രവും വിശ്വാസവും ഇഴചേര്‍ന്നുനില്‍ക്കുന്ന കാസര്‍കോട്ടെ തളങ്കര മാലിക് ഇബ്നു ദീനാര്‍ മസ്ജിദ് ഉത്തരമലബാറിലെ അത്യുന്നതമായ മുസ്ലിം തീര്‍ഥാടനകേന്ദ്രമാണ്. കേരളത്തില്‍ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നാണ് ഈ പള്ളി നില കൊള്ളുന്നത് . 1400 വര്‍ഷത്തിലേറെ പഴക്കം. വാസ്തുശില്പ മികവിൽ ചരിത്രം ഒളിഞ്ഞിരിക്കുന്ന ഈ പള്ളിയുടെ വിശുദ്ധിതേടി പതിനായിരക്കണക്കിന് വിശ്വാസികളാണ് കാലങ്ങളായി ഇവിടെ എത്തികൊണ്ടിരിക്കുന്നത് . അവരില്‍ വിദേശികളും ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള മറുനാട്ടുകാരുമുണ്ട്. പല നാടുകളില്‍നിന്നുള്ള മലയാളികളും പുണ്യംതേടി ഇവിടെയെത്തുന്നു. തങ്ങളുടെ ഇഷ്ട തീര്‍ഥാടനകേന്ദ്രത്തിന്റെ അടയാളമായി 43 വര്‍ഷം മുൻപ്
പള്ളിയിലേക്ക് കടന്നുവരുന്ന റോഡിൻറെ ആദ്യഭാഗത്ത് സ്ഥാപിച്ചിരുന്ന കവാടം കാലപ്പഴക്കത്താൽ കഴിഞ്ഞദിവസം പൊളിച്ചു മാറ്റിയിരുന്നു. ഇതിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പള്ളികൾ സംഘപരിവാർ സംഘങ്ങൾ പൊളിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്നത്. പള്ളിയിലേക്കുള്ള കടന്നുവരുന്ന റോഡിൻറെ ആദ്യഭാഗത്ത് 1980ൽ പണികഴിപ്പിച്ച പ്രവേശന കവാടത്തിൽ വിള്ളലുകൾ സംഭവിച്ചിരുന്നു. ഇത് ജീവനു ഭീഷണി ആയതോടെയാണ് പൊളിച്ചു മാറ്റാന്‍ തീരുമാനമായത്. ഇതിൻറെ ഭാഗമായാണ് കഴിഞ്ഞ ദിവസം കവാടത്തിന് ഗോപുരങ്ങൾ നീക്കം ചെയ്തത് . ഗോപുരങ്ങൾ മറിഞ്ഞു വിരുന്നു ദൃശ്യങ്ങൾ വ്യാപകമായി നവമാദ്യമങ്ങളിൽ പ്രചരിച്ചിരുന്നു .ഇത് സംസ്ഥാന അതിർത്തി കടനത്തോടെയാണ് വ്യാപകമായി ദുരുപയോഗപ്പെട്ടത് . നേരത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടത്തിന് ഇവിടെയെത്തിയവർക്ക് ഈ കാഴ്ച ഏറെ പ്രയാസമുണ്ടാക്കിയിരുന്നു , പിനീട് പല രീതിയിലും ഇത് പ്രചരിക്കുകയായിരുന്നു .
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ തളങ്കരയില്‍ ചന്ദ്രഗിരിപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഈ ആരാധനാലയം വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിലപ്പെട്ട അനുഭവമാണ് പകര്ന്നുനല്കുന്നത്.
1400 വർഷങ്ങൾക്ക് മുൻപ് അറേബ്യയില്‍നിന്ന് കപ്പല്‍ കയറിവന്ന മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിലും ദക്ഷിണ കര്‍ണാടകയിലുമായി പത്ത് പള്ളികള്‍ പണിതുയര്‍ത്തിയിരുന്നു . ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദാണ് മാലിക് ഇബ്നു ദീനാര്‍ പണിത പ്രഥമ ദേവാലയം. എട്ടാമത്തെ പള്ളിയാണ് കാസര്‍കോട്ടേത്. സത്യസന്ധരും സത്സ്വഭാവികളുമായ മാലിക് ഇബ്നു ദീനാറിനെയും സംഘത്തെയും കേരളത്തിലെ ഭരണാധികാരികള്‍ സ്നേഹാദരങ്ങളോടെയാണ് വരവേറ്റത്. മതപ്രബോധനത്തിനും പള്ളി നിര്‍മാണത്തിനും അവര്‍ക്ക് അനുമതിയും പിന്തുണയും ലഭിച്ചു. ധാര്‍മികബോധമുള്ള അവരുടെ ജീവിതരീതിയില്‍ പ്രചോദിതരായി ഒട്ടേറെ പേര് ഇസ്ലാംമതത്തെ ആശ്ലേഷിച്ചു. കേരളത്തില്‍ ഇസ്ലാം വേരാഴ്ത്തുന്നതിലും പടര്‍ന്നുപന്തലിക്കുന്നതിലും മാലിക് ഇബ്നു ദീനാറും സംഘവും വലിയ പങ്കുവഹിച്ചു. കൊടുങ്ങല്ലൂരിനും കാസര്‍കോടിനും പുറമെ കൊല്ലം, ചാലിയം, പന്തലായിനി, ധര്‍മടം, ശ്രീകണ്ഠപുരം, ഏഴിമല, മംഗളൂരു, ബാര്‍കൂര്‍ (തെക്കന്‍ കര്‍ണാടക) എന്നിവിടങ്ങളിലും അവര്‍ പള്ളികള്‍ പണിതു. കറുപ്പഴകില്‍ തിളങ്ങുന്ന മരങ്ങളില്‍ അതിസൂക്ഷ്മമായി കൊത്തിയുണ്ടാക്കിയ കൊച്ചുപുഷ്പങ്ങളും വള്ളികളും ഇലകളും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വാസ്തുശില്പമികവുമായാണ് പള്ളി പണിതത് . . പള്ളിയുടെ അകത്തേക്കും പുറത്തേക്കും പോകാന്‍ അടുത്തടുത്തായി നിലകൊള്ളുന്ന ഒട്ടേറെ വാതില്‍പ്പടികളുണ്ട്. മരത്തില്‍ തീര്‍ത്ത വാതിലുകളും ജനലുകളും പ്രസംഗപീഠവും (മിമ്പര്‍) എല്ലാം പഴയകാല വാസ്തുസൗന്ദര്യത്തിന്റെ വിലപ്പെട്ട അടയാളങ്ങളാണ്. പ്രധാന വാതില്‍പ്പടിയില്‍ കൊത്തിവെച്ച അറബിലിഖിതം പള്ളിയുടെ ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടുന്നു. മാലിക് ഇബ്നു ദീനാറും സംഘവും പടുത്തുയര്‍ത്തിയ മസ്ജിദുകളില്‍ ഇന്നും മികവുറ്റരീതിയില്‍ സംരക്ഷിക്കപ്പെടുന്നുവെന്നതും കാസര്‍കോട്ടെ താളങ്ങരയിലെ പള്ളിയുടെ സവിശേഷതയാണ്.