കോവിഡ് ഇളവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിൽ ഇറങ്ങിയ യുവാവ് പഴയ പണിയായ മോഷണത്തിന് ഇറങ്ങിയപ്പോൾ വീണ്ടും അറസ്റ്റിലായി
കാസർകോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുവന്നിരുന്ന യുവാവിനെ പരോളിൽ വിട്ടയച്ചങ്കിലും അവസരം മുതലെടുത്തു യുവാവ് തന്റെ കർമ്മമണ്ഡലമായ മോഷണം തുടരാനാണ് തീരുമാനിച്ചത് .
കഴിഞ്ഞ മാസം കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ യു കെ ഫ്രൂട്സ് കട കുത്തിതുറന്ന് 20,000 രൂപ കവർന്ന കേസിലിൽ പ്രതിയായി തടവ് ശിക്ഷ അനുഭവിച്ചു വന്നിരുന്ന ശിഹാബ് (28) ന് കഴിഞ്ഞ ദിവസമാണ് പരോൾ ലഭിച്ചു പുറത്തിറങ്ങിയത് .
നിരവധി മോഷണ കേസുകളിൽ പ്രതിയായ ശിഹാബിനെ വീണ്ടും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരു കടയിൽ മോഷണത്തിന്ന് ശ്രമിക്കുന്നത് കണ്ട ഒരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് നൽകിയ മൊഴിയുടെ അടിസ്ഥാന ത്തിലാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്.
ടൗൺ എസ് ഐ അബ്ദുർ റസാഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ഫ്രാൻസിസ്, രാജേഷ് ഡ്രൈവർ ശുകൂർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.